ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68,885 പേര്‍ രോഗമുക്തി നേടി. 1321 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 3,91,981 ആയി. 3,00,82,778 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്.
64.89 ലക്ഷം പേര്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്താകെ 30.16 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96.61 ശതമാനമാണ് രോഗമുക്തി നിരക്ക്. 2.91 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.