ന്യൂ ഡൽഹി ; ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്.ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശം ആയതിനുശേഷം ആദ്യമായാണ് ഭരണപരമായ വിഷയത്തിന്മേൽ ഒരു സർവകക്ഷിയോഗം നടക്കുന്നത്. കേന്ദ്രഭരണപ്രദേശം ആയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ല. ഇത്തരത്തിൽ സർവകക്ഷിയോഗത്തിൽ ചർച്ച ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി മണ്ഡല പുനഃക്രമീകരണം ജമ്മു കശ്മീരിൽ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അധികരിച്ചും ഇന്നത്തെ സർവകക്ഷിയോഗത്തിൽ ചർച്ചയുണ്ടാകും.