റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,253 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,043 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,78,135 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,59,091 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,716 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആയി കുറഞ്ഞു. ഇതിൽ 1,472 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.