കൊച്ചി: കോവിഡ് ചികിത്സക്കായുള്ള മുറിവാടക നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതി. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.
ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്ന വ്യവസ്ഥ ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഇടപെട്ടതോടെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായാണ് വിവരം.
ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് പ്രസ്തുത തീരുമാനം കൈകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തീരുമാനമെന്ന് ആക്ഷേപമുണ്ടായിരുന്നു.