തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.സി.സി.യിലെ ലിഫ്റ്റ് തകര്‍ന്ന്പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം പത്തനാപും കണ്ടയം ചരുവിള വീട്ടില്‍ നജീറമോളുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം.
മെയ് മാസം 15ാം തിയതിയാണ് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്. ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ജൂൺ 17 നാണ് മരണപ്പെട്ടത്.