ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ വൻ കവർച്ച .കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 18 സ്ഥലങ്ങളിലായി നടന്ന കവർച്ചയിൽ 48 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസ് നൽകുന്ന വിവരം.
മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തിയാണ് കവർച്ച അരങ്ങേറിയത്.ഇതേതുടർന്ന് സിഡിഎമ്മിലൂടെ പണം പിൻവലിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. പ്രതികൾക്കായി അന്വേഷണം വ്യാപിച്ചതായും പോലീസ് അറിയിച്ചു.