രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്‌സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വാക്സിൻ വിതരണം ചെയ്തത്. തിങ്കളാഴ്ച മധ്യപ്രദേശില്‍ കൂടുതല്‍ ഡോസ് വിതരണം ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച 5000 ഡോസ് വാക്സിൻ മാത്രമാണ് ഇവിടെ നൽകിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂണ്‍ 20ന് ഇത് 4098 മാത്രമായിരുന്നു. ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇനി വരുന്ന ദിവസങ്ങളിലും മദ്ധ്യപ്രദേശിലെ വാക്സിൻ വിതരണത്തിൽ കുറവ് രേഖപ്പെടുത്താനാണ് സാദ്ധ്യത. ഈ കുറവ് രാജ്യത്തെ മൊത്തം വാക്സിൻ കണക്കുകളിൽ പ്രതിഫലിക്കുകയും ചെയ്യും.ഇതിന് പിന്നിൽ വാക്സിൻ പൂഴ്ത്തി വയ്പ്പ് നടന്നിട്ടുണ്ടോ എന്ന ചോദ്യം ഉയരുന്നു.