തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിൻസെന്‍റ് (58) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന നാലു പേർ നീന്തി രക്ഷപ്പെട്ടു.ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തിരയിൽപ്പെട്ട വിൻസെന്‍റിനെ കാണാതാവുകയായിരുന്നു.അപകടം സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.