മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,470 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 188 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 59,87,521 ആയി. മരണ സംഖ്യ 1,18,795 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 9,043 പേര് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 57,42,258 ആയി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 1,23,340 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.