കൊല്ലം: കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയായാണെന്ന് തിരിച്ചറിഞ്ഞ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ (22) യെയാണ് കസ്റ്റഡിയിലെടുത്തത്.
കരിയിലക്കുഴിയില്‍ നിന്നും കണ്ടെത്തിയ കുഞ്ഞ് പിന്നീട് മരിച്ചിരുന്നു. കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് അമ്മയെ കണ്ടെത്താനായത്. കരിയിലക്കൂഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയ വീട്ടിലുള്ളതാണ് യുവതി.
കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു.