കോഴിക്കോട്:രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷൻ സംഘതലവൻ അനസ് പെരുമ്പാവൂരിലേക്കും നീളുന്നുവെന്ന് റിപ്പോർട്ട്.കൊട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
സംഭവത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് വിവരം. ചെർപ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വർണം കവർന്നിട്ടുണ്ട്. 25കാരനായ ചരൽ ഫൈസലാണ് ചെർപ്പുളശ്ശേരിയിൽ സംഘത്തിന് നേതൃത്വം നൽകുന്നത്. എറണാകുളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന അനസ് പെരുമ്പാവൂരുമായി ഇവർക്ക് ബന്ധമുണ്ട്. അനസിന് വേണ്ടി ചരൽ ഫൈസൽ പണം കടത്തിയിട്ടുണ്ട്. കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പിൽ അനസ് പ്രതിയാണ്. ഇയാൾക്ക് എറണാകുളം ജില്ലയിലേക്ക് പ്രവേശനം കോടതി വിലക്കിയപ്പോൾ ചെർപ്പുളശ്ശേരിയിലായിരുന്നു താമസം.പിടിയിലായവരുടെ കോൾലിസ്റ്റ് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകർന്നിരുന്നു.