ന്യൂ ഡൽഹി; രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ 50000 ത്തിൽ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ് . 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. പ്രതിദിന കണക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നത് ആശങ്കയായി നിലനില്‍ക്കുന്നുണ്ട്.