തിരുവനന്തപുരം: വെമ്പായത്ത് ചീരാണിക്കര അരശുമൂട്ടിൽ സരോജം (62) വെട്ടേറ്റു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അയൽവാസി ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസ് പറയുന്നത് . ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. അതിനാൽ തന്നെ വിശദമായ ചോദ്യം ചെയ്യലിലെ കൂടുതൽ കാര്യങ്ങൾ അറിയൂ എന്നാണ് പൊലീസ് വ്യക്തമാക്കി.