തിരുവന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധാനലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്ന വിവിധ മത സാമുദായിക സംഘടനകളുടെ ആവശ്യം യോഗം വിലയിരുത്തും.
തിയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും തുറക്കില്ലെന്നാണ് വിലയിരുത്തുന്നത്. നാളെ ചേരാനിരുന്ന അവലോകന യോഗമാണ് ഇന്നത്തേക്കു മാറ്റിയത്.കഴിഞ്ഞയാഴ്ച ലോക്ക്ഡൗണ്‍ ലഘൂകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്.