ലണ്ടൻ: യൂറോയിൽ സ്കോട്‌ലൻഡ് മധ്യനിരയിലെ യുവ താരം ബിൽ ഗിൽമൗറിന് കോവിഡ് കേസ് സ്ഥിരീകരിച്ചു. ഗിൽമൗറിനെയും അദ്ദേഹവുമായി അടുത്തിടപഴകിയ കളിക്കാരെയും ഐസോലേറ്റ് ചെയ്യുമെന്ന് സ്കോട്‌ലൻഡ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ഇതോടെ ചെവ്വാഴ്ച ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യക്കെതിരായ നിർണായക മത്സരം താരത്തിന് നഷ്ടമാകും.
വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ സ്കോട്‌ലൻഡ് ഗോൾരഹിത സമനിലയിൽ തളച്ച മത്സരത്തിൽ ഗിൽമൗറായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.