തിരുവനന്തപുരം: ബ്രണ്ണന്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സിപിഎം സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ‘സുധാകരന്‍ പറഞ്ഞതിനോട് പ്രതികരിച്ചു, അത് അവിടെ അവസാനിച്ചു’ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണ് സംസ്ഥാനം ഇന്ധന നികുതി കുറക്കണം എന്ന് യുഡിഎഫ് ആവശ്യപ്പെടുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാളും ഇന്ധനനികുതി ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റേത് സാധാരണക്കാരെ സഹായിക്കുന്ന സമീപനമല്ല. പെട്രോൾ ഡീസല്‍ വില ഏത് സമയവും നൂറ് കടക്കും. ഈ സാഹചര്യത്തിൽ ജൂൺ 30 ന് വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. 25000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം.
സർക്കാരിന്റെ ഭാഗത്ത് നിന്ന് വേഗതയേറിയ ഭരണ നിർവഹണമുണ്ടാകണം. ഇതിനെക്കുറിച്ച് പാർട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ സംസ്ഥാനങ്ങൾക്ക് ഇന്ധന വില കുറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മരം മുറിക്കാനുള്ള റവന്യൂ ഉത്തരവ് ദുര്‍വിനിയോഗം ചെയ്യുകയായിരുന്നെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അനുകൂലിക്കുന്ന നിലപാടിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.