കൊച്ചി; കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ട കാര്യമില്ലെന്ന് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു. ലക്ഷദ്വീപിൽ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താൽപര്യഹർജിയിലാണ് കലക്ടർ മറുപടി നൽകിയത്.അതിന്റെ ആവശ്യം ഇപ്പോഴില്ല. അവിടെ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്.’
ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകൾ തുറന്നിരുപ്പുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നു മണിക്കൂർ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും ക്ഷാമമില്ല. മൽസ്യബന്ധനമടക്കമുളള തൊഴിലുകൾക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.