നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്നുവന്ന മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പുലര്‍ച്ചെ ഖത്തറില്‍ നിന്നു എത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.