സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും.
നിലവിൽ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിൽ കൂടുതൽ ടിപി നിരക്കുള്ളത്. എട്ട് ശതമാനത്തിനും മുപ്പത് ശതമാനത്തിനും ഇടയിൽ ടിപിആർ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എൻപത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിൽ നിർണ്ണായകം. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകുന്നതിലും ബുനനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാകും തീരുമാനം.