യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“യോഗ പ്രതീക്ഷയുടെ കിരണമാണ്. കൊവിഡിനെതിരെ ആരോഗ്യത്തിന്റെ കവചമായി യോഗ മാറിയിരിക്കുന്നു. രോഗത്തിന്റെ വേരിലേക്ക് കടന്നുചെന്നാണ് രോഗത്ത ചികിത്സിക്കേണ്ടത്. യോഗയെ നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി മഹാമാരിയോട് പൊരുതണം. ലക്ഷക്കണക്കിന് പേരാണ് യോഗയിലേക്കെത്തിയത്. യോഗ ദിനത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യവും ഉന്നമനവും നേര്‍ന്ന പ്രധാനമന്ത്രി അദൃശ്യനായ ശത്രുവിനോടാണ് രാജ്യം പോരാടുന്നതെന്ന് ഓര്‍മിപ്പിച്ചു”. പ്രധാനമന്ത്രി പറഞ്ഞു