പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ചക്രസ്തംഭന സമരം നടക്കും. രാവിലെ 11 നാണ് സമരം ആരംഭിക്കുക. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ 15 മിനിറ്റ് നിശ്ചലമാക്കി നിർത്തുന്നതാണ് സമരമുറ.ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും.