കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.എയര്‍പോട്ടില്‍ പോയി മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.