ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി കുത്തിവെപ്പുകൾ വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത ഏഴുപേർ അറസ്റ്റിൽ. രണ്ട് ഡോക്ടർമാര്‍ അടക്കം ഏഴുപേരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ് ഹുസൈൻ എന്നയാളുടെ വീട്ടിൽനിന്ന് 3,293 വ്യാജ കുത്തിവെയ്പ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബ്ലാക്ക് ഫംഗസ് എന്ന് അറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിനെ ചികിത്സിക്കാനാണ് ആംഫോട്ടെറിസിൻ-ബി ഉപയോഗിക്കുന്നത്.