ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 24ന് കശ്‌രിലെ 14 രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പ്രധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ സംസ്ഥാന പദവി സംബന്ധിച്ച് ചര്‍ച്ചയുണ്ടാവും.അതേസമയം കശ്മീരിന്റെ പ്രത്യേക പദവിപുനഃസ്ഥാപിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
2019 ഓഗസ്റ്റ് അഞ്ചിനാണ് ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്രസർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനിതെതിരായ പ്രതിഷേധങ്ങളെ തുടർന്ന് കാശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും നരിവധി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.