കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡല്‍ഹിയില്‍ ബാറുകളും പൊതു പാര്‍ക്കുകളും തുറക്കുന്നു.ബാറുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ തുറക്കാം. ഭക്ഷണശാലകള്‍ ജൂണ്‍ 14 മുതല്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇവ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.എന്നാല്‍, സ്‌കൂള്‍, കോളജ്, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍, സിനിമ തിയറ്റര്‍, ജിം, സ്പാ, സ്വിമ്മിങ് പൂള്‍ എന്നിവ ഒരാഴ്ച കൂടി അടച്ചിടും.