ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മൂന്ന് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,48,043 ആയി. ഇവരില്‍ 2,18,841 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.2% ശതമാനമാണ് രോഗമുക്തി നിരക്ക്.2,710 പേര്‍ക്കാണ് കോവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്.