ഡൽഹിയിലെ പഞ്ചാബിബാഗ് മേഖലയിൽ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാകുന്നത് അപൂർവമാണ്. എന്നാൽ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ഡൽഹിയിലും അനുഭവപ്പെടാറുണ്ട്.