കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.ഇരുപത്തിനാലുകാരനായ ആദർശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുൻ നാഥിന്റെ (21) മൃതദേഹം കണ്ടെത്തിയിരുന്നു.പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പിൽ ഏലായൽ ശനിയാഴ്ചയായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.