ഗുവാഹത്തി: രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നത് നിഷേധിച്ച് അസമിലെ ബിജെപി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിലും സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. സര്‍ക്കാര്‍ പദ്ധതികളില്‍ പതിയെ ജനസംഖ്യാ നിയന്ത്രണ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് തീരുമാനം പ്രഖ്യാപിക്കവെ മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കഴിയില്ല.സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ല. ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാനും കഴിയില്ല.
എന്നാൽ, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രധാനമന്ത്രി ആവാസ് യോജ്നയ്ക്കു കീഴിലുള്ള ഭവനപദ്ധതി തുടങ്ങി രണ്ട് കുട്ടി നയം നടപ്പാക്കാന്‍ കഴിയാത്ത ചില പദ്ധതികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനസംഖ്യാ നിയന്ത്രണ നിയമങ്ങള്‍ ശക്തിപ്പെടുത്തുക കൂടി സർക്കാരിന്റെ ലക്ഷ്യമാണ്. സമീപഭാവിയില്‍ത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സര്‍ക്കാര്‍ നടപ്പില്‍ വരുത്തും. തേയിലത്തോട്ട തൊഴിലാളികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും.
അതേസമയം, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. അസമിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 2015-16-ലെ 2.2-ല്‍ നിന്ന് 2020-21-ല്‍ 1.9 ആയി കുറഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടികളുടെഅടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വാദം ഉന്നയിക്കുന്നത്. അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാള്‍ കുറവായിരിക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.