തിരുവനന്തപുരം: ഇന്നലെ അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. ബന്ധുവീട്ടിലെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം.
കോവിഡ് ബാധയ്ക്ക് ചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അലോപ്പതി ചികിത്സക്കെതിരേ നിരവധി തവണ അദ്ദേഹം രംഗത്തു വന്നിരുന്നു. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുട്ടി ചികിത്സക്കിടെ മരിച്ച സംഭവത്തിലും മാരാരിക്കുളം പോലിസ് മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യക്കെതിരേ കേസെടുത്തിരുന്നു.