നീറ്റ് പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ഭീഷണിയാണെന്ന് നടൻ സൂര്യ.നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ മനംനൊന്ത് തമിഴ്നാട്ടിൽ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പരീക്ഷ നടത്തിപ്പിനെതിരെ സൂര്യ രംഗത്ത് വന്നത്. പിന്നാക്കസമുദായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ഉറവിടം സർക്കാർ -എയ്ഡഡ് സ്കൂളുകളാണ് .ഇത്തരം ഒരു വിദ്യാഭ്യാസ ഘടനയിൽ രാജ്യവ്യാപകവുമായി പൊതുപ്രവേശന പരീക്ഷ നടത്തുന്നത് സാമൂഹിക നീതിക്ക് വിരുദ്ധമാണ് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ പടിക്കുന്നവരുടെയും ഭാവിയാണ് നീറ്റിലൂടെ തകരുന്നതെന്നും സൂര്യ ആരോപിച്ചു.