ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.ഡി.എഫ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് വിവിധ പ്രദേശങ്ങൾ സന്ദർശിക്കും.കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ സംഘടനകള്‍ കുട്ടനാടിന്‍റെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിച്ച് പദ്ധതികൾ ഉടൻ തുടങ്ങണമെന്ന് സാമുദായിക ഐക്യവേദി ആവശ്യപ്പെട്ടു.
വി ഡി. സതീശന്‍ കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങളും സന്ദര്‍ശിക്കും.യു.ഡി.എഫ് സംഘം പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായും ചര്‍ച്ച നടത്തും. കൂടാതെ പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ജനങ്ങളുടെ ദുരിതത്തിന് രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.അതേസമയം, സേവ് കുട്ടനാട് കൂട്ടായ്മ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രിതല സംഘവും അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും