സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടാൻ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ യോഗത്തിൽ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇത് നഷ്ടമാണെന്നാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ലെ അസോസിയേഷന്‍ അറിയിച്ചു.