രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു. പഞ്ചാബിലാണ് കോവിഡ് മുക്തനായ ആൾക്ക് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്.ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ കരുതൽ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ജലന്ധർ സിവിൽ ആശുപത്രിയിലെ എപിഡമോളജിസ്റ്റായ ഡോ.പരംവീർ സിങ് ആണ് പഞ്ചാബിലെ ഗ്രീൻ ഫംഗസ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായതിന് പിന്നാലെയാണ് 65 കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടർ അറിയിച്ചു.
ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് മുക്തരിലോ ബാധിതരിലോ ആണ് ഗ്രീൻ ഫംഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കടുത്ത പനി, മൂക്കിൽ നിന്ന് രക്തം വരുക എന്നിവയാണ് രാജ്യത്ത് ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ച രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങൾ.