കോട്ടയം മണിമലയിൽ എസ്ഐക്ക് വെട്ടേറ്റു. വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് എസ്ഐ വിദ്യാധരന് വെട്ടേറ്റത്. പ്രതിയുടെ അച്ഛന്‍ പ്രസാദാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ത് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.