കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്.ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിർണയം ഉൾപ്പെടെ അവശ്യ മേഖലകളിലുള്ളവർക്കായി കെഎസ്ആർടിസി സർവീസ് നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.