പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ പട്ടേൽ മടങ്ങുന്നു. ബിജെപി കേന്ദ്ര നേതൃത്വം അഡ്മിനിസ്ട്രേറ്ററെ ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചതിനാലെന്നാണു സൂചന. ഇന്നു രാവിലെ 8.20ന് കവരത്തിയിൽനിന്ന് ഹെലികോപ്റ്ററിൽ അഗത്തിയിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ അവിടെ നിന്നു പ്രത്യേക വിമാനത്തിലാണു മടങ്ങുക.
അതിനിടെ ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായി വീടിന് മുകളില്‍ കയറി നിന്നും കറുത്ത വസ്ത്രം ധരിച്ചുമെല്ലാം ജനം തങ്ങളുടെ പ്രതിഷേധമറിയിച്ചു.