കൊടകര കള്ളപ്പണകേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.കവർച്ച പണത്തിനായി ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിശോധന തുടരും. കേസിലെ പരാതിക്കാരൻ ധർമരാജൻ അന്വേഷണ സംഘം മുമ്പാകെ രേഖകൾ ഹാജരാക്കിയിട്ടുണ്ട്.
പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതോടെ കവർച്ച ചെയ്ത ഒന്നരക്കോടിയോളം രൂപ പൊലീസ് പിടിച്ചെടുത്തു. മൂന്നരക്കോടിയിൽ ഇനി രണ്ട് കോടി രൂപ കണ്ടെത്താനുണ്ട്.

















