പ്രസിദ്ധ കവിയും ഗാനരചയിതാവും തപസ്യ കലാ സാഹിത്യ വേദിയുടെ മുന്‍ അദ്ധ്യക്ഷനുമായ എസ് രമേശന്‍ നായരുടെ നിര്യാണത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് ജയേഷ് കുട്ടമത്ത്. എന്റെ ജേഷ്ഠ സഹോദരൻ ശ്രീ. S രമേശൻ നായർ, സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിത്വം. പ്രൊഡക്ഷൻ കൺട്രോളർ N.R. ശിവൻ ചേട്ടൻമായി ഞങ്ങൾപങ്കുവെച്ച നിമിഷങ്ങൾ എല്ലാംഓർമകളിൽ ഒരു നനവായി ഇന്നുംതുടരുന്നു. മറക്കാൻ കഴിയാത്തആത്മബന്ധമുള്ള എന്റെ രമേശേട്ടന്ശിഷ്യന്റെ ശതകോടി പ്രണാമം.
1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. പരേതരായ സദാനന്ദൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇനിസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും ജോലിചെയ്തു. അറിയപ്പെടുന്ന മലയാള കവിയും ഗാനരചയിതാവുമാണ്.ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കർമ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവിൽ, മുപ്പത്തുമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീദർശനത്തിലെത്തുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.
ഗാനരചയിതാവായി ആദ്യം പ്രവർത്തിച്ചത് രംഗം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നെങ്കിലും, ആദ്യം റിലീസ് ചെയ്ത ചിത്രം ഇടനിലങ്ങൾ ആയിരുന്നു.ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്.ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.
















