സംസ്ഥാനത്ത് ബ്ലാക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ഇതുവരെ സ്ഥിരീകരിച്ചത് 73 പേർക്ക്. നിലവില്‍ 50 പേര് വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുകയാണ്. എട്ട് പേർ രോഗമുക്തരായി. 15 പേര് രോഗം മൂലം മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതേസമയം പൊതു സ്ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം തരംഗം സസൂക്ഷ്മം നിരീക്ഷിച്ച് ഏറ്റവും വേഗം സാഹചര്യം നേരിടാന്‍ കരുതലെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

















