മലപ്പുറം: കുറ്റിപ്പുറം നടുവട്ടം വെള്ളാറമ്പിൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരുവാകളത്തിൽ കുഞ്ഞിപാത്തുമ്മ (65) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മാരണമെന്നാണ് പ്രാഥമിക നിഗമനം.
വർഷങ്ങളായി വെള്ളാറമ്പിലെ വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു കുഞ്ഞിപാത്തുമ്മ. ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്നവർ വന്ന് നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വരാന്തയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം തന്നെയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി

















