ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തമിഴ്‌നാടിന്റെ അധികാരം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസ് സഖ്യകക്ഷിയായ സംസ്ഥാന സർക്കാരിന്റെ പദ്ധതികളും നയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായാണ് സൂചന.
കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും ഞാനും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സാലിനും ഭാര്യ ദുർഗാവതി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
















