ന്യൂഡൽഹി: ഡൽഹി കലാപ കേസില്‍ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിദ്യാര്‍ത്ഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പൊലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ, ജെ.എൻ.യു വിദ്യാർഥികളായ നതാഷ നർവാൾ, ദേവംഗന കലിത എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
വിദ്യാർത്ഥി നേതാക്കളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സോളിസിറ്റർ ജനഖൽ തുഷാർമേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതീവ ഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്തായിരുന്നു സംഘർഷം ഉണ്ടായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം ഉടൻ സ്റ്റേ ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇവരെ ജാമ്യത്തിൽ വിടുന്നത് സംഘര്‍ഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊലീസിന്‍റെ വാദം. പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ഡൽഹി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നൽകിയത്.
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മൂന്നുപേരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ മറ്റു കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജൂൺ 15നാണ് മൂന്നുപേർക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ജയിലിട്ട് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് ഇന്നലെ ജയിൽ മോചിതരായ പൗരത്വ പ്രക്ഷോഭകർ പറഞ്ഞു. സർക്കാറിന്‍റെ ഇത്തരം നീക്കങ്ങളിൽ പേടിയില്ലാത്തവരാണ് ഞങ്ങൾ. സർക്കാറിന്‍റെ പരിഭ്രാന്തിയാണ് യഥാർഥത്തിൽ വെളിവായതെന്നും ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർ ചൂണ്ടിക്കാട്ടി.