ന്യൂഡൽഹി: പ്രതിപക്ഷ സ്ഥാനത്ത് നിന്നും നീക്കിയ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരിഹരിക്കാൻ രാഹുൽ ഗാന്ധി ഇന്ന് ചെന്നിത്തലയുമായി ചർച്ച നടത്തും. ചെന്നിത്തലയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം പുതിയ ചുമതലകൾ നൽകിയേക്കുമെന്നാണ് സൂചന.
പുതിയ ചുമതലകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ തയ്യാറാണെന്നാണ് എഐസിസി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തെ കെപിസിസി ഡിസിസി മാറ്റങ്ങൾ ഒരു മാസത്തിനകം ഉണ്ടാകുകയും ചെയ്യും.
ഒരു സൂചന പോലും നൽകാതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിലും കെ സുധാകരനെ പാർട്ടി അധ്യക്ഷനാക്കിയപ്പോൾ ആലോചിക്കാത്തതിലുമുള്ള പരിഭവം ചെന്നിത്തലക്കുണ്ട്. കെ സുധാകരൻ ചുമതലയേൽക്കുന്ന ചടങ്ങിൽ വച്ച് തന്നെ ചെന്നിത്തല ഇത് പരസ്യമാക്കുകയും ചെയ്തു.