രാജ്യത്ത് ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാനുള്ള നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കും.
ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമില്ല. മൂന്ന് തട്ടുള്ള പരാതി പരിഹാരം നിര്‍ദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.ചാനലുകളുടെ പരിപാടിയില്‍ പരാതി ഉള്ളവര്‍ക്ക് ചാനലുകള്‍ക്ക് പരാതി എഴുതി നല്‍കാം. അവിടെ പരിഹാരമായില്ലെങ്കില്‍ മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണ സമിതിയാണ് മൂന്നാമത്തെ തട്ട്. സമിതി എപ്പോഴൊക്കെ ഇടപെടും എന്ന് വ്യക്തമായി ഉത്തവില്‍ പറയുന്നില്ല. എന്നാല്‍ സമിതിക്ക് നിയമപരിക്ഷ നല്‍കും. മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സമിതികളെയും നിയമപരമായി അംഗീകരിച്ച് രജിസ്‌ട്രേഷന്‍ അനുവദിക്കും.
















