ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ആൾദൈവം ശിവശങ്കർ ബാബയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർ ബാബയെ (72)യായണ് ചെങ്കൽപേട്ട് മഹിളാ കോടതി ജഡ്ജി അംബിക റിമാൻഡ് ചെയ്തത്.ബുധനാഴ്ച ഡൽഹിയിൽ അറസ്റ്റിലായ ബാബയെ രാത്രി വിമാനമാർഗം ചെന്നൈയിലെത്തിച്ചിരുന്നു.
ചെന്നൈ സ്‌കൂളുകളിലെ പൂർവ വിദ്യാർത്ഥിനികളുടെ മീടു കാമ്പയിന്റെ ഭാഗമായാണ് ബാബയ്ക്കെതിരെ 15ലധികം വിദ്യാർത്ഥിനികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയായതെന്ന് അറിയിച്ചത്. ഇതിൽ മൂന്ന് വിദ്യാർത്ഥിനികളാണ് പൊലീസിൽ പരാതിപ്പെട്ടത്. സ്‌കൂളിലെ ജീവനക്കാരും ബാബയുടെ സഹായികളുമായ ഭാരതി, ദീപ എന്നിവരുടെ പേരിലും പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















