കൊച്ചി: ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംവിധായിക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഞായറാഴ്ച വൈകിട്ട് കവരത്തി പോലീസ് സ്റ്റേഷനില്‍ അയിഷയോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
അയിഷയെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ കീഴ്ക്കോടതി ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോള്‍ തന്നെ ഐഷ മാപ്പു പറഞ്ഞതായും നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പി.വിജയഭാനു കോടതിയില്‍ പറഞ്ഞു. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.
ലക്ഷദ്വീപുകാര്ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെ “ജൈവായുധ’മായി പ്രയോഗിച്ചെന്നാണ് അയിഷ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഭരണകൂടത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള അയിഷ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

















