പട്ന: പശുപതി കുമാര്‍ പരസ് എംപിയെ ലോകജനശക്തി പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തു. എല്‍ജെപി സ്ഥാപക നേതാവ് രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് പശുപതി പരസ് അധ്യക്ഷനാകുന്നത്.
പശുപതി പരസ് ഉള്‍പ്പെടെ അഞ്ച് എംപിമാര്‍ എതിര്‍പക്ഷത്തേക്ക് നീങ്ങിയതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം വിമത എംപിമാരെ ചിരാഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചിരാഗ് പസ്വാന്റെ പിതൃസഹോദരനാണ് പശുപതി പരസ്.
















