സോണിയ ഗാന്ധി കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചതായി പാർട്ടി സ്ഥിരീകരിച്ചു.സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡിന്റെ വാക്‌സിനാണ് സ്വീകരിച്ചത്. സോണിയയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
പ്രിയങ്ക ഗാന്ധി വാക്‌സിന്റെ ഫ്സ്റ്റ് ഡോസ് സ്വകരിച്ചതായും രാഹുല്‍ ഗാന്ധി കോവിഡ് ബാധിച്ചതിനാലാണ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വാക്‌സിന്‍ സ്വീകരിക്കാത്തതിനെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
















