തമിഴ് നടൻ സന്താനത്തിന്റെ സഹോദരിയുടെ അപകടമരണത്തിൽ നിർണ്ണായക വഴിത്തിരിവ് .ജയഭാരതിയുടേത് കൊലപാതകമെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവുണ്ടായത്. അമേരിക്കയിലുള്ള ഭര്‍ത്താവാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട് . ഭർത്താവ് വിഷ്ണുപ്രകാശിന്റെ സഹോദരന്‍ പ്രസന്ന, ഡ്രൈവര്‍ രാജന്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിന്‍റെ അറസ്റ്റിനായി പോലീസ് എംബസിയെ സമീപിച്ചു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെ 2020ഏപ്രിലിലാണ് ലോറി ഇടിച്ച് ജയഭാരതി മരിച്ചത്. തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ഇടറോഡില്‍ മരത്തിനും ലോറിക്കുമിടയില്‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് മരണത്തിന് പിന്നില്‍ ഭര്‍ത്താവ് വിഷ്ണുപ്രകാശ് ആണെന്ന് ആരോപിച്ച് ജയഭാരതിയുടെ വീട്ടുകാരും രംഗത്തെത്തിയിരുന്നു. കേസില്‍ ശക്തമായ അന്വേഷണം വേണമെന്നും ജയഭാരതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ വിഷ്ണുപ്രകാശിന്റെ സഹോദരി ഭര്‍ത്താവാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം മുഴുവന്‍ ഇയാളാണ് പ്ലാന്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വിഷ്ണുപ്രകാശിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തങ്ങള്‍ ഈ കൃത്യം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
















